ഒരു ബസ് സ്റ്റോപ്പ് ....ശശിയും ഭാര്യയും ഒമ്പത് മക്കളും......
കുറെ നേരമായി ബസ് കാത്തുനിൽക്കുന്നു .... ഒരു അന്ധനായ മനുഷ്യൻ ആ ബസ് സ്റ്റോപ്പിൽ എത്തി...
അങ്ങനെ ആകെ മൊത്തം ടോട്ടൽ 12 പേർ ...ബസ് വന്നു നല്ല തിരക്ക്...എല്ലാവര്ക്കും കയറാൻ രക്ഷയില്ല...
ഒടുവിൽ തീരുമാനത്തിലെത്തി...ഭാര്യയും മക്കളും ബസിൽ കയറുക....
അങ്ങിനെ ശശിയും അന്ധനും ബസിൽ കയറാൻ പറ്റാതെ നടന്നു പോകുവായിരുന്നു...കുറേ ദൂരം നടന്നപ്പോൾ ശശി ആകെ വിയർത്തു, അതിനോടൊപ്പം അന്ധന്റെ വടിയുടെ ശബ്ദവും ശശിയെ ദേഷ്യം പിടിപ്പിച്ചു.
ശശി ചോദിച്ചു : എന്തൊരു ഒച്ചയാണ്? തനിക്ക് ആ വടിയുടെ അറ്റത്ത് ഒരു റബ്ബർ ഇട്ടുകൂടെ? ....ശല്യം...
അന്ധനായ ആ മനുഷ്യൻ മെല്ലെ പറഞ്ഞു : താൻ തന്റെ വടിയുടെ അറ്റത്ത് റബ്ബർ ഇട്ടിരുന്നെങ്കിൽ നമ്മൾക്കെല്ലാവർക്കും ബസ്സിൽ പോകാമായിരുന്നു.
ശശിയാവാൻ ശശിയുടെ ജീവിതമിനിയും ബാക്കി ....😃
0 comments:
Post a Comment
Thanks for commenting. Keep supporting