ഫേസ്ബുക്കില്‍ വന്ന ഫ്രണ്ട് റിക്വസ്റ്റ് അക്സേപ്റ്റ് ചെയ്ത ഉടനെ അവളുടെ മെസ്സേജ് വന്നത് കണ്ടു ഒന്ന് ഞെട്ടി.
"ചേട്ടാ വാട്ട്‌സാപ്പില്‍ ഉണ്ടോ"?
ഇതാദ്യമായ എന്നോട് ഒരു പെണ്‍കുട്ടി ഇങ്ങോട്ട് വാട്ട്സാപ് നമ്പര്‍ ചോദിക്കുന്നത്. :o അതും പരിചയപ്പെടുന്നതിനു മുന്‍പേ.. :v
"ഉണ്ടല്ലോ.."..
"എന്നാല്‍ ഒന്ന് തരുമോ"? എന്ന അവളുടെ ചോദ്യവും എന്‍റെ നമ്പര്‍ അവള്‍ക്ക് കിട്ടിയതും ഒരുമിച്ചായിരുന്നു.
"താങ്ക്സ്" അവള്‍ പറഞ്ഞു.
"നിന്‍റെ നമ്പര്‍ താ. ഞാന്‍ ആഡ് ചെയ്യാം" എന്ന എന്‍റെ ചോദ്യം അവിടെ എത്തിയോ എന്നറിയില്ല മറുപടി വന്നു.
"ഹേയ് അതിന്‍റെ ആവശ്യമില്ല, ഞാന്‍ ചേട്ടന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്ത് #ഒരു മുന്‍ കരുതല്‍ എടുത്തതാ." എന്ന്.. !!! :v
പെണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ തുടങ്ങിയാല്‍ ഭയങ്കര കഷ്ടം ആണുട്ടോ.. ☹☹
0 comments:
Post a Comment
Thanks for commenting. Keep supporting