നിക്കറും vkc ഹവായ് ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന കാലം...😊
ബാലരമക് കും ബാലഭൂമിക്കും ബാലമംഗളത്തിനുമൊക്കെ വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍...😘
പുതിയ പാട്ട് കേൾക്കാൻ റേഡിയോയിലെ ഹലൊ ഇഷ്ടഗാനത്തിന് വേണ്ടി കാത്തിരുന്ന ഞായറാഴ്ചകൾ😍☺☺
മടല്‍ ബാറ്റും ഒരു രൂപയുടെയും മൂന്ന് രൂപയുടെയുമൊക്കെ പ്ലാസ്റ്റിക് ബോളും ആറു രൂപന്റെ പെപ്സി ബോള്‍ കൊണ്ടും ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്ന കാലം.. 😁
സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം..😍
കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..😀
നല്ല വേദനയുണ്ടായിട്ടും ഏറ് പന്ത് ഹരമായിരുന്ന കാലം,പന്തിനുളളിൽ അച്ചിങ്ങ വെച്ച് പകരം വീട്ടിയിരുന്ന കാലം
ഉത്തരം വിളിച്ച് പറഞ്ഞും ഇമ്പോസിഷന്‍ എഴുതിയും ബെഞ്ചില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്ന കാലം..😉😉
ശക്തിമാൻ കാണാൻ tution വിട്ട് ഓടിയിരുന്ന കാലം😍😜
ഹോം വര്‍ക്ക് ചെയ്യാതിരുന്നാൽ അടിയുടെ വേദന കുറയാൻ രണ്ട് മൈനയെ നോക്കി നടന്നിരുന്ന കാലം😊😀
മാവിനും പറങ്കിമാവിനുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം...😜
രാവിലെ കുളിച്ച് വെള്ള യൂണിഫോമൊക്കെ ഇട്ട് പോയി വൈകുന്നേരം മണ്ണില്‍ കുളിച്ച് തിരിച്ച് വന്നിരുന്ന കാലം..☺
ഓട്ടത്തിന് സ്പീഡ് കൂട്ടാന്‍ ചെരുപ്പൂരി കയ്യിലിട്ട് ഓടിയിരുന്ന കാലം...🏃
സ്റ്റിക്കറിനും ക്ലാസിലെ ഡസ്റ്ററിന്റെയും ചോക്കപ്പെട്ടിയുടെയും പേര് പറഞ്ഞും തല്ല് കൂടിയിരുന്ന കാലം... 👊!!
ഇതിന്റെ
ഒക്കെ മുൻപിൽ എന്തോന്ന് ന്യൂ ജെനറേഷൻ കാലം ??
😏😏 😏😏😏😏😏😏
ആയിരങ്ങൾ വിലയുളള ഫോണിൽ സെൽഫിയെടുത്ത് കളിക്കുന്ന നവതലമുറ അറിയുന്നുണ്ടോ പത്ത് രൂപ ഇല്ലാത്തതിനാൽ ക്ലാസ് ഫോട്ടോ വാങ്ങാൻ കഴിയാതെപോയ പഴയ തലമുറയുടെ വേദന....😔😔
0 comments:
Post a Comment
Thanks for commenting. Keep supporting