ഒരിക്കല്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കാനെത്തിയ
മോഡി ഇംഗ്ലണ്ടിലെ രാജ്ഞിയുമായുള്ള സംഭാഷണത്തിനിടെ അവരോടു പറഞ്ഞു :- ഞാനും ഇപ്പോള്‍ ഇന്ത്യയിലെ
ഒരു രാജാവിനെപ്പോലെയാണ്....
എനിക്കും കുറേക്കാലം ഇങ്ങനെ നിങ്ങളെപ്പോലെ
രാജാവായിരിക്കാന്‍ ആഗ്രഹമുണ്ട്....
അതിനെന്താണ് വേണ്ടത് ?
രാജ്ഞി പറഞ്ഞു : നിങ്ങള്‍ക്കു ചുറ്റിലും
മികച്ച ബുദ്ധിസാമര്‍ത്ഥ്യമുള്ളവരെ അണിനിരത്തു....!
മോഡി: പക്ഷേ ബുദ്ധിസാമര്‍ത്ഥ്യമുള്ളവരെ
ഞാന്‍ എങ്ങനെ തിരഞ്ഞെടുക്കും ..?
രാജ്ഞി : ഞങ്ങളിവിടെ ബുദ്ധി പരിശോധിക്കാന്‍
ചില ബുദ്ധിപരമായ ചോദ്യങ്ങള്‍ ചോദിക്കും ,...
ഉദാഹരണം ഞാനിപ്പോള്‍ കാണിക്കാം ..,
എന്നു പറഞ്ഞ് പ്രധാനമന്ത്രിയായ
ഡേവിഡ് കാമറൂണിനെ അവിടേക്ക് വിളിപ്പിച്ചു....
എന്നിട്ട് രാജ്ഞി കാമറൂണിനോട് പറഞ്ഞു
" ഞാന്‍ താങ്കളോട് ഒരു ചോദ്യം ചോദിക്കും..
അതിനുത്തരം പറയണം."""
അങ്ങനെ രാജ്ഞി ചോദ്യം ചോദിച്ചു : " താങ്കളുടെ അച്ഛനും അമ്മയ്ക്കും
ഒരു കുട്ടിയുണ്ട്.> ,
അതു താങ്കളുടെ സഹോദരനല്ല....
സഹോദരിയുമല്ല....
എങ്കില്‍ പിന്നെ അതാരായിരിക്കും ? "
കാമറൂണ്‍ : അതു ഞാനാണ് രാജ്ഞി :..
രാജ്ഞി :- വെരി ഗുഡ്....
ഇനി താങ്കള്‍ക്കു പോകാം...
എന്നിട്ടു മോഡിയോട് പറഞ്ഞു....
കണ്ടില്ലേ ഇങ്ങനെയാണ് ഞങ്ങള്‍ ബുദ്ധിയുള്ളവരെ തിരഞ്ഞെടുക്കുന്നത്....
താങ്കള്‍ക്കും ഇതു പരീക്ഷിക്കാവുന്നതാണ്.....
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മോഡി
ഇതു പരീക്ഷിക്കാന്‍ അമിത്ഷായേ വിളിച്ചുവരുത്തി ,
എന്നിട്ട് പറഞ്ഞു : ഞാന്‍ നിന്നോട് ചോദ്യം ചോദിക്കും.....
അതിനു ശരിയുത്തരം പറഞ്ഞാല്‍ അടുത്ത തവണ
നിന്നെ തന്നെ പ്രധാനമന്ത്രിയാക്കാം..
എന്നിട്ട് രാജ്ഞി ചോദിച്ച ചോദ്യം അമിത് ഷാനോടും ചോദിച്ചു..
" താങ്കളുടെ അച്ഛനും അമ്മയ്ക്കും ഒരു കുട്ടിയുണ്ട്..
അതു താങ്കളുടെ സഹോദരനല്ല....
സഹോദരിയുമല്ല....
എങ്കില്‍ പിന്നെ അതാരായിരിക്കും ? "
അമിത് ഷാ ആലോചിച്ച് ഒരെത്തുംപിടിയും കിട്ടിയില്ല ,
എന്നിട്ടു പറഞ്ഞു : ഇത് കുറച്ച് ടഫ് ആയിട്ടുള്ള ചോദ്യമാണ്..
എനിക്കു ചിന്തിക്കാന്‍ കുറച്ച് സമയം തരണം....
മോഡി : ശരി നന്നായി ആലോചിച്ച് ..
നാളെ പറഞ്ഞാല്‍ മതി..
അന്ന് രാത്രി കുറെയാലോചിച്ചിട്ടും ഉത്തരം കിട്ടാതെ
അമിത് ഷാ അവസാനം കേജരിവാളിന്റെ അടുത്തെത്തി....
ഇതേ ചോദ്യം ചോദിച്ചു :
" താങ്കളുടെ അച്ഛനും അമ്മയ്ക്കും ഒരു കുട്ടിയുണ്ട് ,
അതു താങ്കളുടെ സഹോദരനല്ല....
സഹോദരിയുമല്ല....
എങ്കില്‍ പിന്നെ അതാരായിരിക്കും ..? "
കേജരിവാള്‍ : അതു ഞാനാണ്...
ഉത്തരം കിട്ടിയ സന്തോഷത്തില്‍ അമിത് ഷാ
മോഡിയുടെ മുന്നിലെത്തി
നെഞ്ചു വിരിച്ചു നിന്ന് പറഞ്ഞു : ഇന്നലെ രാത്രി മുഴുവന്‍ ആലോചിച്ച്..
ഞാന്‍ ഉത്തരം കണ്ടെത്തി....
ഇതാ കേട്ടോളു....
" ശരിയുത്തരം അരവിന്ദ് കേജരിവാള്‍ "
മോഡി : ഒന്നു പോടോ മണ്ടൻ പപ്പു
വെറുതെയല്ല നിന്നെ എല്ലാരും കളിയാക്കുന്നത്...
അമിത് ഷാ: ഉത്തരം തെറ്റാണോ...
അപ്പൊ ശെരിയുത്തരം എന്താ ..?
മോഡി : " ശരിയുത്തരം ഡേവിഡ് കാമറൂണ്‍"
😜😜😜😜😜
0 comments:
Post a Comment
Thanks for commenting. Keep supporting