നിക്കറും vkc ഹവായ് ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന കാലം...😊
ബാലരമക്കും ബാലഭൂമിക്കും ബാലമംഗളത്തിനുമൊക്കെ വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍...😘
കുടുംബമാധ്യമത്തിന് വേണ്ടി കാത്തിരുന്ന ശനിയാഴ്ചകൾ😍
പുതിയ പാട്ട് കേൾക്കാൻ റേഡിയോയിലെ ഹലൊ ഇഷ്ടഗാനത്തിന് വേണ്ടി കാത്തിരുന്ന ഞായറാഴ്ചകൾ😍☺☺
മടല്‍ ബാറ്റും ഒരു രൂപയുടെയും മൂന്ന് രൂപയുടെയുമൊക്കെ പ്ലാസ്റ്റിക് ബോളും ആറു രൂപന്റെ പെപ്സി ബോള്‍ കൊണ്ടും ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്ന കാലം.. 😁
സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം..
.😍
പഴയ ചെരിപ്പും മടലും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഓടിച്ച് നടന്നിരുന്ന കാലം...☺
സെയ്ബറും തലമ്മതൊടലും കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..😀
നല്ല വേദനയുണ്ടായിട്ടും ഏറ് പന്ത് ഹരമായിരുന്ന കാലം,പന്തിനുളളിൽ അച്ചിങ്ങ വെച്ച് പകരം വീട്ടിയിരുന്ന കാലം
ചൂണ്ട ഇട്ടും ചെരട്ട കെണി വെച്ചും മാബറയിലും ചോലയിലും ചാടിയും നീന്തിയും നടന്നിരുന്ന കാലം...
മാജിക്കിന്റെ സൈക്കിൾ പീട്യേന്നു വാടകക്ക് സൈക്കിളെടുത്ത് കറങ്ങിയിരുന്ന കാലം...😘
സ്കൂള്‍ മതില്‍ ചാടിയും കഞ്ഞിപ്പുരയില്‍ വരിയില്‍ ഒന്നാമതെത്താന്‍ ഓടിയും നടന്നിരുന്ന കാലം..
.😎
ഉത്തരം വിളിച്ച് പറഞ്ഞും ഇമ്പോസിഷന്‍ എഴുതിയും ബെഞ്ചില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്ന കാലം..
ശക്തിമാൻ കാണാൻ മദ്റസ വിട്ട് ഓടിയിരുന്ന കാലം😍😍😍
ഹോം വര്‍ക്ക് ചെയ്യാതിരുന്നാൽ അടിയുടെ വേദന കുറയാൻ രണ്ട് മൈനയെ നോക്കി നടന്നിരുന്ന കാലം
മാവിനും പറങ്കിമാവിനുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം...😜
തൊടീലെ അണ്ടി പെറുക്കി വിറ്റ് കിട്ടിയ പൈസക്ക് സോഡയും ലൈമും മസാലയടിയുമൊക്കെ കഴിച്ചിരുന്ന കാലം..😋
രാവിലെ കുളിച്ച് വെള്ള യൂണിഫോമൊക്കെ ഇട്ട് പോയി വൈകുന്നേരം മണ്ണില്‍ കുളിച്ച് തിരിച്ച് വന്നിരുന്ന കാലം..☺
ഓണത്തിനും ക്രിസ്മസിനുമൊക്കെ സ്കൂളില്‍ നിന്ന് കിട്ടുന്ന 5കിലോ അരി തലയില്‍ വെച്ച് വന്നിരുന്ന കാലം...😛
കാച്ചി കളിച്ച് കോട്ടി ശേഖരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്ന കാലം...💪
പോക്കറ്റ് മണിക്ക് വേണ്ടി തൊടീലെ പഴയ പ്ലാസ്റ്റിക് വിറ്റിരുന്ന കാലം..☺
ഓട്ടത്തിന് സ്പീഡ് കൂട്ടാന്‍ ചെരുപ്പൂരി കയ്യിലിട്ട് ഓടിയിരുന്ന കാലം...🏃
സ്റ്റിക്കറിനും ക്ലാസിലെ ഡസ്റ്ററിന്റെയും ചോക്കപ്പെട്ടിയുടെയും പേര് പറഞ്ഞും തല്ല് കൂടിയിരുന്ന കാലം... !!
ഇതിന്റെ
ഒക്കെ മുൻപിൽ എന്തോന്ന് ന്യൂ ജെനറേഷൻ കാലം ??
😏😏
ആയിരങ്ങൾ വിലയുളള ഫോണിൽ സെൽഫിയെടുത്ത് കളിക്കുന്ന നവതലമുറ അറിയുന്നുണ്ടോ പത്ത് രൂപ ഇല്ലാത്തതിനാൽ ക്ലാസ് ഫോട്ടോ വാങ്ങാൻ കഴിയാതെപോയ പഴയ തലമുറയുടെ വേദന....
😢😢😢😢Sathyam
0 comments:
Post a Comment
Thanks for commenting. Keep supporting