നിയമസഭയിലെ ഒരു ചര്ച്ചക്കിടെ ഭരണപക്ഷ എം.എല്.എ ഒരു കഥ പറഞ്ഞു"ഒരിക്കല് ഒരച്ഛന് 3 മക്കള്ക്ക് 100 രൂപവീതം കൊടുത്തിട്ട് പറഞ്ഞു ഈ നൂറു രൂപക്ക് എന്തെങ്കിലും വാങ്ങി നിങ്ങളുടെ റൂം നിറയ്ക്കണം .ഒന്നാമത്തെ മകന് 100 രൂപക്ക് വയ്ക്കോല് വാങ്ങി.പക്ഷെ അത് ആ റൂം നിറക്കാന് തികഞ്ഞില്ല .രണ്ടാമത്തെ മകന് 100 രൂപക്ക് പഞ്ഞി വാങ്ങി പക്ഷെ അതും റൂം നിറക്കാന് തികഞ്ഞില്ല .മൂന്നാമത്തെ മകന് വെറും ഒരു രൂപ മാത്രം ചിലവാക്കി മെഴുകുതിരി വാങ്ങി കത്തിച്ചു വച്ചു.അതിന്റെ പ്രകാശം ആ റൂം നിറച്ചു "എം എല് എ തുടര്ന്നു " ഈ മൂന്നാമത്തെ മകനെ പോലെയാണ് നമ്മുടെ മുഖ്യമന്ത്രി അദ്ദേഹം അധികാരമേറ്റത് മുതല് പ്രതീക്ഷയുടെ വെളിച്ചം,സംസ്ഥാനം ഒട്ടാകെ പരത്തുകയാണ്.......ഇത് പറഞ്ഞതും പ്രതിപക്ഷനിരയില് നിന്നും ഒരു ചോദ്യം...."സംഗതി ഒക്കെ ഉഷാറന്നെ പക്ഷെ ബാക്കി 99 രൂപ എവിടെ ?
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting