മരപ്പണിക്കാരാനായിരുന്നു ചാര്ലിച്ചായന്. . .
സര്വ്വോപരി സുന്ദരനും സുഖുമനും നിഷ്കളങ്കനുമായ
ചാര്ലി നാട്ടുകാരുടെയും വീട്ടുകാരുടെയും
കണ്ണിലുണ്ണിയാരുന്നു. കള്ളുകുടി,സിഗരറ്റ് വലി
പോയിട്ട് ഒരു നാരങ്ങ വെള്ളം കുടിക്കില്ലാരുന്നു
നമ്മുടെ ചാര്ലിച്ചായന്. . . പെട്ടെന്നാണ്
ഇടിമുഴക്കത്തിന്റെയും മഴയുടെയും
അകമ്പടിയോടുകൂടെ ടെസ്സയുടെ വരവ്. മുഖത്ത്
സോഡാഗ്ലാസ്സും ചുരുണ്ട മുടിയും ഉണ്ടായിരു ടെസ്സ
ചാര്ലിയുടെ ജീവിതത്തിലേക്ക് കടന്നു വന്നു.
ടെസ്സയെന്ന പേര് കേട്ടാ മുക്ര ഇടുന്ന
ആണ്വര്ഗ്ഗങ്ങള് ഈ ടെസ്സയെ പേടിച്ചില്ല. .
ചാര്ലി അവളുമായി നാരങ്ങ വെള്ളം കുടിച്ചു . . . .
പലരും പറഞ്ഞു അരുതരുതാരുന്നു. . .ചാര്ലി കേട്ടില്ല. .
അവര് തമ്മില് അഗാത പ്രേമത്തിന്റ അടിയൊഴുക്കില്
ഊളിയിട്ടു പറന്നു.
INTERVAL
കാട്ടിലൂടെ പാട്ട് പാടി ആടുകളെ മേച്ചോണ്ട് ചാര്ളി
നടന്നു. . ടെസ്സ ഓടി അടുത്ത് വന്നു , ടെസ്സയുടെ ഷാള്
എടുത്തുകൊണ്ട് ചാരലി ഓടി. . .ടെസ്സ പൊട്ടി
പൊട്ടി കരയുകയാണ് . . .ചാര്ലി ഓടി ഓടി പോകുന്നു ,
ടെസ്സ വീണ്ടും കരയുന്നു ചാര്ലി വരുന്നില്ല. , ഷാള്
കിട്ടാത്ത കാരണത്താല് ടെസ്സയും ചാര്ലിയും
തമ്മില് അകലുന്നു. . . ചാര്ലി അപ്പോഴും ചിരിക്കുന്നു.
ഒടുവില് ടെസ്സ മറ്റൊരാളെ വിവാഹം കഴിക്കാന്
സ്വയംവര കല്ല്യാണം ഏര്പ്പാടാക്കുന്നു. കളഞ്ഞു
പോയ ഷാള്, അതെ അതു തന്നെ , അത് തിരികെ
കൊണ്ടു വരുന്ന ആളെ വിവാഹം ചെയ്യാന് ടെസ്സ
തീരുമാനിച്ചു. (climax)
ചാര്ലി തന്റെ ബുള്ളറ്റുമായി ഉള്വനത്തിലേക്ക് യാത്ര
തിരിക്കുന്നു. . ചാര്ലി തോക്കുന്നു. .
കാഞ്ഞിരപ്പള്ളിക്കാരന് പൂത്തപണക്കാരന്
ഇംപ്റ്റ്യാസ് സ്വാധീനം ചെലുത്തി Shall
കരസ്തമാക്കി വിജയശ്രീ ലാളിതനായി പൊട്ടി
ചിരിക്കുമ്പോഴും ചാര്ലിച്ചായന് ചിരിക്കുന്നു.
എല്ലാം വിധിക്ക് വിട്ട് കൊടുത്ത് കല്ല്യാണ
സദ്യയും ഉണ്ട് വീട്ടിലേക്ക് മടങ്ങുന്ന ചാര്ലിയോട്
പങ്കാളി ചോദിക്കുന്നു (കാണുന്നവരുടെ ചങ്ക്
തകരുന്ന സീന്)
"എന്ത് പറ്റി ചാര്ലി"
ചാര്ലി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങുന്നു
"അന്നും ഇന്നും എന്നും പെണ്ണിനു പണം തന്നെ
കാമുകന്"
ഇത്രയും പറഞ്ഞുകൊണ്ട് ചാര്ളിച്ചായന് പൊട്ടി
പൊട്ടി പൊട്ടി. . . കരയുന്നിടത്ത് കഥ അവസാനിക്കും.
. .
ഒരു തുള്ളി കണ്ണു നീര് വീഴാതെ ഈ ചിത്രം കണ്ട്
തീര്ക്കാന് ആര്ക്കും കഴിയില്ല. .
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting