Penn Kaanal Chadang

കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി.
ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !

"ഇതാണ്, ഇത് തന്നെയാണ് നിന്റെ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു.

അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ ചെവിയില്‍പറഞ്ഞു
"ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. So, കണ്ട്രോള്‍ "

അപ്പോഴാണ് താനറിയാതെ തന്റെ വായ
തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്....
അടച്ചു....
ആ സൌന്ദര്യം മനുവിനെ ഹടാതെ ആകര്‍ഷിച്ചിരുന്നു.

പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ
ആ പോപ്പുലര്‍ ഡയലോഗ്,

"പേരെന്താ"?

"സുജിത."

"ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും,
നമുക്കൊന്ന് മാറികൊടുക്കാം"

പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്,
ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !

മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി.
"ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് ,
ഇപ്പഴത്ത കാലമാണ്... ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ,
ഉണ്ടെങ്കില്‍ പറഞ്ഞോളൂ.. നോ പ്രോബ്ലം......" മനു ചോദിച്ചു (Precaution No.1)

"ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് .......
പക്ഷെ എനിക്ക് .......... ഇതുവരെയാരോടും.... അങ്ങനെയൊന്നും.... തോന്നിയിട്ടില്ല"

WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ!! മനു ധൃതംഗപുളകിതനായി.

"ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?"

"മം ....എന്തിനാ ?"

"അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാ"

"ഉം ...എടുത്തോളൂ."

ആ മുഖം Galaxy S4 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ്
ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.

എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി.
"ഞങ്ങള്‍ വിവരമറിയിപ്പിക്കാം."

ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ .
വണ്ടി നിറഞ്ഞു..... വണ്ടി സ്റ്റാര്‍ട്ടായി.

"മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി.
നിന്റെ അഭിപ്രായം പറഞ്ഞില്ല ...."

"അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ"

അമ്മയുടെ യോര്‍ക്കര്‍, !
"വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? "

അച്ഛന്റെ ബൌണ്‍സര്‍ , !!
"ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? "

പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!!
"വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല........
വേലക്കാരി രമണി !"

നിശബ്ദത ..........
.
.
.
.

"നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ് കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം,
ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ"

അതേറ്റു, വീണ്ടും നിശബ്ദത.

വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു.
ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു,
'പെണ്ണ് കണ്ടു '. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു,
നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ
അവിടേക്ക് അപ്ലോഡ് ചെയ്തു.

ഹോ ! മനുവിന് പാതി ആശ്വാസമായി.
സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !!
അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌
സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം.

"ഇനി വല്ല വീഡിയോസ്??" ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല.

"ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു." ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .

ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ .......
സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.

പേരടിച്ചു, സുജിത ശശിധരന്‍ ........ സെര്‍ച്ച്‌ റിസള്‍ട്ട് വന്നു.
"ങേ! അതിലും ഗ്ലാമറുള്ള കുറെ സജിത ശശിധരന്മാര്‍!!!!",
മനസ്സില്‍ കോഴി കൂവി.

"പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് "
അവളുടെ പ്രൊഫൈല്‍ !
328 ഫ്രണ്ട്സ്.
ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്!
ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.

ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !!
പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍
ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ
ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ?
വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല.
മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.
അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു.

"അളിയാ വിശാഖേ ...... ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു ...പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ....."

"ഏതാടാ ആള്?"

"ഒരു സുജിത ശശിധരന്‍ "

"പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,
അവള് ആള് മാറി ആക്സെപ്റ് ചെയ്തു.
ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു
റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ,
നല്ല കുട്ട്യാവും."

അവനു ഒരു ഗംഭീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു.
"ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്", അവൻ ഉറപ്പിച്ചു...
മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.

പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,
"ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് "

.................................................................................
കുംഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച.
കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞു .

ഇപ്പൊ രാത്രി....!! അല്ല ആദ്യരാത്രി....!!!

സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും,
മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.

അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍,
കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.....

മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.

അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി.

"അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ.
സില്ലി ഗേള്‍സ്‌ !"

മനു പാല്‍ ഗ്ലാസ് വാങ്ങി .

സുജിത മനു കൈനീട്ടി,
ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,

"മനൂ , ഒരു പഫ്‌ താ,
ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല"

ചിലിം .........

പാല്ഗ്ലാസ് നിലത്തു വീണു.
കുപ്പിച്ചില്ലുകള്‍ സ്ലോ മോ[
Share on Google Plus

About Unknown

WPMALLU blog is found at 2014 August 15. We started as a small blog, This site includes the latest whatsapp malayalm comedies which is not available anywhere we believe.. You enjoy the comedies and share it by copying but please don't forget to share us and keep visiting.1
    Blogger Comment
    Facebook Comment

0 comments:

Post a Comment

Thanks for commenting. Keep supporting